അർനോൾഡ് ഷ്വാസ്നഗർ നായകനായ ടെർമിനേറ്റർ പരമ്പര ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആവേശമാണ്. സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഹോളിവുഡിൽ നിന്നെത്തിയ എക്കാലത്തേയും മികച്ച ദൃശ്യാവിഷ്ക്കാരം. ശാസ്ത്രസാങ്കേതികവിദ്യയുടെ സാധ്യതകൾ മുന്നിൽകണ്ട് കാമറൂൺ ഒരുക്കിയ മാസ്റ്റർപീസ്.
ടെർമിനേറ്റർ പരമ്പരയിലെ ആദ്യചിത്രം 'ദ ടെർമിനേറ്റർ' പ്രദർശനത്തിന് എത്തിയിട്ട് 40 വർഷം പിന്നിടുകയാണ്. ആക്ഷനിലും വി.എഫ്.എക്സിലും പുതിയൊരു അനുഭവമായിരുന്നു ഈ ക്ലാസിക് സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം. അർണോൾഡിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും 'ഐ വിൽ ബി ബാക്ക്' എന്ന ഡയലോഗും പ്രേക്ഷകർ മറക്കാൻ ഇടയില്ല. നിർമിത ബുദ്ധി മനുഷ്യർക്ക് ഗുണമോ ദോഷമോ എന്ന ചർച്ചകൾ പുരോഗമിക്കുന്ന ഈ കാലത്ത്, യന്ത്രങ്ങൾ സ്വയം നിയന്ത്രിക്കുകയും മറ്റുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും 40 വർഷങ്ങൾക്ക് മുൻപ് തന്നെ കാമറൂൺ പറഞ്ഞുവെച്ചു.
1984 ഒക്ടോബർ 26-നാണ് ദ ടെർമിനേറ്റർ പ്രദർശനത്തിന് എത്തിയത്. സാറാ കോണർ എന്ന നായികയെ വകവരുത്താൻ ഭാവിയിൽ നിന്നെത്തുന്ന സൈബോർഗിന്റെ വേഷമായിരുന്നു അർനോൾഡ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. നിർമിതബുദ്ധിയുള്ള യന്ത്രമനുഷ്യനാണ് ഈ സാങ്കൽപിക കഥാപാത്രം. ലിൻഡാ ഹാമിൽട്ടൺ ആണ് സാറയായി എത്തിയത്. മൈക്കിൾ ബീഹൻ, മൈക്കിൾ എഡ്വേർഡ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1991-ൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജഡ്ജ്മെന്റ് ഡേ എത്തി. 2003-ൽ റൈസ് ഓഫ് ദ മെഷീൻസ്, 2009-ൽ ടെർമിനേറ്റർ സാൽവേഷൻ, 2015-ൽ ടെർമിനേറ്റർ ജെനിസിസ്, 2019-ൽ ഡാർക് ഫെയ്റ്റ് എന്നീ ചിത്രങ്ങളും ഈ പരമ്പരയിൽ പുറത്തിറങ്ങി.
Content Highlights: fourty years of the iconic terminator movie
Published: 01 Nov 2024, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented