സമ്മർദം, വിഷാദം, അമിതമായ വിശപ്പ്; ഫുഡ് റീലുകളിലെ ഡോപമിൻ ട്രാപ്പ്
ഇൻസ്റ്റാഗ്രാം തുറന്നാൽ ആദ്യം കാണുന്നത് ചൂടുള്ള ബിരിയാണിയുടെ റീൽ ആണോ? ഇഷ്ടമുള്ള ഭക്ഷണം വളരെ എളുപ്പത്തിൽ, ഫ്രഷ് ആയി തയ്യാറാക്കപ്പെടുന്നത് കാണാൻ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ, സ്ക്രീനിൽ കണ്ട ആ ക്രിസ്പി ഫ്രൈഡ് ചിക്കൻ ഉണ്ടാക്കുന്നത് കണ്ട ഉടൻ അത് കഴിക്കണമെന്ന് ഭ്രാന്തമായി തോന്നാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഈ ശീലം വെറും ആഗ്രഹമല്ല, ഇത്തരത്തിൽ ഫുഡ് റീലുകൾ കാണുന്നത് ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഫുഡ് റീലുകൾ കാണുമ്പോൾ, നമ്മുടെ തലച്ചോറിൽ ഡോപമിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഭക്ഷണങ്ങള്‍ തുടർച്ചയായി സ്ക്രീനിൽ കാണുമ്പോൾ, ഈ ഡോപാമിൻ സിസ്റ്റം സജീവമാകുകയും അത് മനസ്സിന് പെട്ടെന്നൊരു സന്തോഷം നൽകുകയും ചെയ്യും. അതുകൊണ്ടുതന്നെ, സ്ക്രീനിൽ കണ്ട ഭക്ഷണത്തോട് കടുത്ത ആകർഷണം തോന്നുകയും, അത് എത്രയും പെട്ടെന്ന് കഴിക്കണമെന്ന ആസക്തി ഉണ്ടാക്കുകയും ചെയ്യും. സത്യത്തിൽ, ഭക്ഷണ ബ്രാൻഡുകൾ പോലും പരസ്യത്തിനായി പ്രേക്ഷകന്റെ ഈ വികാരത്തെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇവിടെയാണ് ട്വിസ്റ്റ്, റീലുകളിൽ കാണുന്നത്ര രുചി യഥാർത്ഥത്തിൽ കഴിക്കുമ്പോൾ കിട്ടണമെന്നില്ല. ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന താരതമ്യങ്ങൾ നമ്മുടെ ഭക്ഷണവുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുകയും, മറ്റ് മാനസിക പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും. സമ്മർദ്ദം, വിഷാദം, അമിതമായ വിശപ്പ്, തളർച്ച തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ഇത് കാരണം വർധിച്ചതായി പഠനങ്ങളിൽ തെളിഞ്ഞു. അതുകൊണ്ട്, അടുത്ത തവണ ഫുഡ് റീൽസ് കാണുമ്പോൾ ഓർക്കുക, ഫുഡ് റീലുകൾ തരുന്ന സന്തോഷം ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മാത്രമാണ്. അതുകൊണ്ട് റീലുകൾ കണ്ട് 'വിശപ്പിന്റെ അടിമ'യാകാതെ, റിയൽ ഫുഡ് റിയലായി, താരതമ്യങ്ങളില്ലാതെ ആസ്വദിക്കാൻ ശ്രമിക്കൂ.
Content Highlights: Discover how food reels trigger dopamine, increase cravings, and can negatively impact your relationship with food
Published: 31 Oct 2025, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented