വ്യായാമത്തിന് സമാനമായ ഗുളികകൾ കണ്ടെത്തിയേക്കും; പ്രതീക്ഷയോടെ ശാസ്ത്രലോകം
വ്യായാമം ചെയ്യുന്നതിനുപകരം ഓരോ ഗുളിക ആയാലോ? അതും വ്യായാമത്തിന്റെ ഗുണം നൽകുന്നൊരു ഗുളിക? വ്യായാമം ചെയ്യുമ്പോൾ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ അനുകരിക്കുന്ന മരുന്നുകളുണ്ടാക്കാനായി ശാസ്ത്രലോകം ഏറെക്കാലമായി ലക്ഷ്യമിടുന്നുണ്ട്. വടക്കൻ നോർവേയിൽ ഇത്തരത്തിലൊരു പരീക്ഷണം നടന്നുവരികയാണ്. എന്നാൽ ഒരിക്കലും ഇത് മടിയന്മാരെ സഹായിക്കാനുള്ള മരുന്നല്ലെന്ന് പ്രത്യേകം ഓർക്കുക. പ്രായമായവരെയും വ്യായാമം ചെയ്യാൻ സാധിക്കാത്തവിധം അസുഖങ്ങളുള്ളവരെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും സഹായിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം
എക്‌സ്‌പ്ലാസ് - അഥവാ എക്‌സൈസ്ഡ് പ്ലാസ്മ എന്ന പേരിൽ അറിയപ്പെടുന്ന ക്ലിനിക്കൽ ട്രയലിൽ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരായ വ്യക്തികളുടെ രക്തത്തിൽനിന്നുള്ള പ്ലാസ്മ 50 മുതൽ 75 വരെ പ്രായമായവരിൽ കുത്തിവച്ചു. ഇവർ മറവിരോഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവരായിരുന്നു. പരീക്ഷണത്തിന്റെ പൂർണ ഫലമറിയാൻ 2025 വരെ കാത്തിരിക്കണം.
Content Highlights: Experiments in tablets which can use instead of exercise
Published: 04 Jan 2024, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented