എലത്തൂർ ഇന്ധന ചോർച്ച: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടർ
കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഡിപ്പോയില്‍ നിന്നും ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി. ഇന്ധനം കവിഞ്ഞൊഴുകിയപ്പോള്‍ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നാണ് എച്ച്പിസിഎല്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കം ചെയ്ത് പരിശോധന നടത്തി നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നും ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.
ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്ന സാഹചര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗവും പ്രദേശത്തെ വീടുകളില്‍ സര്‍വ്വേ നടത്തി ഇന്ധന ചോര്‍ച്ച മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് വിഭാഗവും അറിയിച്ചു.
In short -In an incident involving a fuel leak at the Hindustan Petroleum Corporation Limited (HPCL) depot in Elathur, Kozhikode, Deputy Collector Anitha Kumari stated that HPCL failed in their responsibilities. The warning system did not function properly when fuel overflowed. HPCL officials explained that they have completely removed the fuel from the tank and will conduct an inspection to address the concerns of the local residents. Anitha Kumari mentioned that they will also assess the extent of the contamination.
Content Highlights: Elathur fuel leak: HPCL failed to handle the issue, says deputy collector, Kozhikode
Published: 05 Dec 2024, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented