സ്കൂളുകളിൽ വിദ്യാർത്ഥികളെ അധ്യാപകർ പോടാ, പോടീ എന്നുവിളിക്കുന്നത് സർക്കാർ വിലക്കും. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.  പോടാ പോടീ പ്രയോഗങ്ങൾ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) നിർദേശം നൽകിക്കഴിഞ്ഞു. മറ്റുജില്ലക്കാരും കരുതി ഇരുന്നോളൂ, വിലക്ക് വൈകാതെ എത്തും. 

To advertise here,

അധ്യാപകർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഹനിക്കരുത്, വിദ്യാർഥികൾക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ എല്ലാ അധ്യാപകർക്കും നൽകണമെന്ന് തിരുവനന്തപുരത്ത് നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.