ഗെയിം ഓഫ് ത്രോൺസിലെ ഡയർ വൂൾഫിന് 12500 വർഷങ്ങൾക്ക് ശേഷം 'പുനർജന്മം'
ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ ഡയര്‍ വൂള്‍ഫിനെ അറിയില്ലേ. 12500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗത്തില്‍പ്പെട്ട ജീവികളാണത്. ഇപ്പോഴിതാ ഡയര്‍ വൂള്‍ഫിനെ ജനിതക എന്‍ജിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളോസല്‍ ബയോസയന്‍സ് എന്ന ജെനിറ്റിക് എന്‍ജീനീയറിങ് കമ്പനിയാണ് മൂന്ന് ഡയര്‍ വൂള്ഫുകള്ക്ക് ജന്മം നല്‍കിയത്. റോമുലസ് എന്നും റീമസ് എന്നും പേരിട്ട രണ്ട് ആണ് ചെന്നായകളും ഖലീസി എന്ന പെണ്‍ചെന്നായ കുഞ്ഞുമാണ് ഉണ്ടായത്.
ഡയര്‍ വൂള്ഫുകളുമായി ഏറെ സാമ്യമുള്ള ഗ്രേ വുള്‍ഫ് വര്‍ഗത്തിന്റെ ഡിഎന്‍എയില്‍ നിന്നാണ് ചെന്നായകളെ സൃഷ്ടിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തുന്ന ഒരു ഡയര്‍ വൂള്‍ഫിന് 130 മുതല്‍ 150 പൗണ്ട് വരെ ഭാരമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2000 ഏക്കറോളം വരുന്ന ഒരു പ്രദേശത്ത് അതീവ സുരക്ഷാസന്നാഹങ്ങളോടെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
In Short: Scientists at Colossal Biosciences have achieved a significant milestone by reviving the extinct dire wolf species through genetic engineering. By analyzing DNA from ancient dire wolf remains and editing the genes of modern gray wolves, they successfully produced three pups named Romulus, Remus, and Khaleesi. This breakthrough not only fascinates with its connection to popular culture but also holds promise for future conservation efforts aimed at restoring lost biodiversity
Content Highlights: Scientists have successfully revived the extinct dire wolf species
Published: 08 Apr 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented