വെള്ളം കുടിക്കാതെയുള്ള ഡ്രൈവിങ് 'വെള്ളമടിച്ചുള്ള' ഡ്രൈവിങ്ങോളം അപകടം
'വെള്ളമടിച്ചുള്ള' ഡ്രൈവിങ് ഗുരുതരമായ നിയമലംഘനവും അപകടകരവുമാണെന്ന് നമുക്കറിയാം. എന്നാല്‍ വെള്ളം കുടിക്കാതെയുള്ള ഡ്രൈവിങ് അപകടമാണെന്ന് എത്രപേര്‍ക്കറിയാം. പറഞ്ഞുവരുന്നത് ഡീഹൈഡ്രേഷനെപ്പറ്റിയാണ്. ഒരു ലോങ് ഡ്രൈവൊക്കെ പോവുമ്പോ ആവശ്യത്തിന് വെള്ളം കുടിക്കാതെ യാത്രചെയ്യുന്നത് മദ്യാപാനത്തോളം ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ ജലാംശം കുറയുന്നത് പേശികളുടെ പ്രവര്‍ത്തനത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതാണ് കാരണം.
വേണ്ടത്ര വെള്ളം കുടിക്കാത്ത ഡ്രൈവര്‍മാരില്‍ ശ്രദ്ധ, ജാഗ്രത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ കുറയുന്നതായാണ് യുകെയിലെ ലഫ്ബറാ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. നന്നായി വെള്ളം കുടിക്കുന്നവരെയും അങ്ങനെ അല്ലാത്തവരെയും ഉള്‍പെടുത്തി പഠനത്തിനായി ഒരു ഫീല്‍ഡ് സ്റ്റഡിയും നടത്തി. നന്നായി വെള്ളം കുടിച്ചവരില്‍ നിന്ന് 47 പിഴവുകള്‍ ഉണ്ടായപ്പോള്‍ നിര്‍ജലീകരണം സംഭവിച്ചവര്‍ക്ക് 101 പിഴവുകളാണുണ്ടായത്
2024-ല്‍ മറ്റൊരു പഠനമനുസരിച്ച് നിര്‍ജലീകരണം ഉള്ള ഡ്രൈവര്‍മാര്‍ക്ക് പ്രതികരണശേഷി 40 ശതമാനം കുറവായിരിക്കുമെന്നും പ്രധാന സൂചനകള്‍ നഷ്ടപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്നും കണ്ടെത്തി. പ്രതികരണശേഷി കുറയുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുന്നതിനോ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതിനോ തടസ്സമുണ്ടാക്കും.
വെറും 2% മുതല്‍ 3% വരെ ജലാംശം കുറഞ്ഞാല്‍ പോലും ശ്രദ്ധയില്‍ 20 ശതമാനം വ്യത്യാസമുണ്ടാകാം. അപ്പോ നന്നായി വെള്ളം കുടിക്കുക, നന്നായി ഡ്രൈവ് ചെയ്യുക
Content Highlights: How Dehydration Impacts Driver Performance
Published: 17 Oct 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented