ഷുഹൈബ് വധവും പെരിയ ഇരട്ടക്കൊലയും ഓർമ്മിപ്പിച്ച് കൊലവിളിയുമായി സി.പി.എം പ്രതിഷേധപ്രകടനം
തിക്കോടി പഞ്ചായത്തിൽ നിന്ന് പെരുമാൾ പുരത്തേക്ക് ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം പ്രതിഷേധപ്രകടനത്തിനിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 'ഓർമ്മയില്ലേ ശുഹൈബിനെ, വല്ലാണ്ടങ്ങ് കളിച്ചപ്പോൾ ചത്തുമലർന്നത് ഓർമ്മയില്ലേ? പ്രസ്ഥാനത്തിനുനേരേ വന്നാൽ വീട്ടിൽക്കേറി കൊത്തിക്കീറും:' എന്നായിരുന്നു പ്രകടനത്തിലുണ്ടായ ആഹ്വാനം. മുദ്രാവാക്യത്തിനിടെ പെരിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചുള്ള പരാമർശങ്ങളും കേൾക്കാം.
ചൊവ്വാഴ്ച വൈകിട്ടും രാത്രിയുമായി കോഴിക്കോട് കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേ വ്യാപക ആക്രമണമുണ്ടായി. കുറ്റ്യാടി അമ്പലക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുള്ള ബോംബേറിൽ ജനൽച്ചില്ലുകൾ തകർന്നു. മുത്താമ്പിയിൽ കോൺഗ്രസ് സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു.
Content Highlights: CPM protest in thikkodi, Murder Threat Slogan
Published: 15 Jun 2022, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented