വില പേടിച്ച് വെളിച്ചെണ്ണ അടുക്കളയ്ക്ക് പുറത്ത്, ഡിമാൻഡ് സൺഫ്ലവർ ഓയിലിന്;സൂക്ഷിച്ചില്ലെങ്കിൽ പണിയാവും
പൊള്ളുന്ന വിലയായതോടെ വെളിച്ചെണ്ണയെ പലരും പാടെ ഉപേക്ഷിച്ചമട്ടാണ്. അടുക്കളയില്‍ സണ്‍ഫ്ളവര്‍ ഓയിലിന് ഡിമാന്‍ഡ് കൂടി. ചിലര്‍ പാമോയിലിലേക്കും മാറി. എന്നാല്‍ വെളിച്ചണ്ണയേ പാടേ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചൂടാകുംതോറും ആരോഗ്യത്തിന് ഹാനികരമാണ് സൂര്യകാന്തി എണ്ണ അഥവാ സണ്‍ഫ്ളവര്‍ ഓയില്‍. ചൂടുമൂലം ഇതിലുള്ള അപൂരിത കൊഴുപ്പില്‍ രാസമാറ്റമുണ്ടാകും. അതുവഴിയുണ്ടാകുന്ന ആല്‍ഡിഹൈഡുകളും സ്വതന്ത്ര റാഡിക്കലുകളും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. പാമോയിലാകട്ടെ വെളിച്ചെണ്ണപോലെ അധികചൂടില് ഉപയോഗിക്കാം. പക്ഷേ, അതിലുള്ള ലോങ് ചെയിന്‍ പാല്‍മിറ്റിക് ആസിഡ് എന്ന പൂരിതകൊഴുപ്പ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും.
ഒലിവ് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും ചൂടാക്കാതെ ഉപയോഗിക്കുന്നതിനാണ് നല്ലത്. പ്രകാശംപോലും ഇതിനെ ബാധിക്കും. തുറന്നുവെച്ചാല്‍ അന്തരീക്ഷതാപനിലയില്പ്പോലും ഇതില്‍ ഘടനാപരമായ മാറ്റമുണ്ടാകും. അതുകൊണ്ട് കുപ്പി പൊട്ടിച്ചാല്‍ പെട്ടെന്നുതന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
വെളിച്ചെണ്ണയില്‍ പൂരിതകൊഴുപ്പ് കൂടുതലായതിനാല്‍ ഓക്സീകരണസ്ഥിരത കൂടുതലാണ്. അതിനാല്‍ ഉയര്ന്നചൂടിലും ഗുണം നിലനിര്‍ത്തും. മുലപ്പാലിലുള്ള പ്രധാനഘടകമായ ലോറിക് ആസിഡും ധാരാളമുണ്ട്. ദഹനം, രോഗപ്രതിരോധം, പ്രധാന അവയവങ്ങളുടെ കരുതല്‍ എന്നിവയിലൊക്കെ ഈ ആസിഡിന്റെ പങ്ക് വലുതാണ്. ചൂടില്‍ വിഘടിക്കാതിരിക്കുമെന്നതാണ് ലോറിക് ആസിഡിന്റെ സവിശേഷത.
(വിവരങ്ങള്‍ക്ക് കടപ്പാട്: പ്രൊഫ. ലിസാ ശ്രീജിത്ത്, എന്‍ഐടി കോഴിക്കോട്)
Content Highlights: Sunflower oil harms when heated; coconut oil stands strong.
Published: 01 Aug 2025, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented