സംസ്ഥാനത്തെ ട്രഷറികളില്‍ അവകാശികളില്ലാതെ കിടക്കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ? സംഖ്യ കേട്ട് ഞെട്ടേണ്ട. ഏകദേശം 3000 കോടി രൂപ. ഈ പണത്തില്‍ കണ്ണുവെച്ച് ചില ട്രഷറികളില്‍ ജീവനക്കാര്‍ തട്ടിപ്പ് തുടങ്ങിയതോടെ പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ട്രഷറികളിലെ മൂന്നുലക്ഷത്തോളം നിര്‍ജീവ അക്കൗണ്ടുകളിലായാണ് 3000 കോടി രൂപയുള്ളത്. ഇതില്‍ അവകാശികള്‍ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉള്‍പ്പെടും. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് കണക്കാക്കി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പാണ് ശുപാര്‍ശചെയ്തത്. എന്നാല്‍ തുടര്‍ന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ചുനല്‍കാന്‍ വ്യവസ്ഥചെയ്യണമെന്നും നിയമവകുപ്പിന്റെ നിര്‍ദേശമുണ്ട്.
അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരാളെ പോലീസ് അറസ്റ്റുംചെയ്തു. ചില ട്രഷറികളില്‍ നിര്‍ജീവ അക്കൗണ്ടുകളില്‍നിന്ന് പണം തിരിമറി നടത്തുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാര്‍ പണം പിന്‍വലിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല. ഈ സാഹചര്യത്തിലാണ് അവകാശികളില്ലാത്ത പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
Content Highlights: 3000 crores without claimants in treasuries will be transferred to revenue account
Published: 24 Jun 2024, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented