പോലീസുകാർ കാരണം ജീവിതം കീഴ്മേൽ മറിഞ്ഞ രണ്ട് ജീവിതങ്ങളാണ് ഇത്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് കാക്കിയുടെ അധികാര ധാർഷ്ട്യത്തിന്റെ കൊടുംചൂടേറ്റ് പൊള്ളിപ്പോയവർ. നീതിയും ദയയുമില്ലാത്ത പോലീസ് ഇടപെടലുകളുടെ വാർത്തകളാണ് സമീപകാലത്ത് കേരളത്തിൽ ഇടംപിടിച്ചത്. കുറ്റകൃത്യങ്ങൾ തടയേണ്ട പോലീസുകാർ തന്നെ കുറ്റവാളികളായി മാറി.

To advertise here,

കാക്കിപ്പടയുടെ മർദ്ദനങ്ങൾ സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവങ്ങളുമുണ്ട്. കുറ്റവാളികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ പോലീസുദ്യോഗസ്ഥർ ചുരുങ്ങിയ കാലം കൊണ്ട് സർവീസിൽ തിരിച്ചുകയറിയിട്ടുമുണ്ട്. കസ്റ്റഡി മരണങ്ങൾ, വ്യാജ കേസുകൾ, ജാതി പീഢനങ്ങൾ തുടങ്ങി പോലീസിന് വീഴ്ച സംഭവിച്ച നിരവധി കേസുകളുണ്ട്. അത്തരത്തിൽ രണ്ടു സംഭവങ്ങൾ...