മുംബൈ: നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻ.എം.എ.സി.സി.) വെള്ളിയാഴ്ച ഇന്ത്യയിലെയും വിദേശത്തുനിന്നുമുള്ള കലാകാരന്മാർ, മതനേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയും ആതിഥേയരായി. നിത അംബാനിയുടെ മനോഹര നൃത്തമായിരുന്നു ചടങ്ങിന്റെ ഹൈലൈറ്റ്

To advertise here,

“കൾച്ചറൽ സെന്ററിന് ലഭിക്കുന്ന എല്ലാ പിന്തുണയും എന്നെ അതിശയിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണിത്. എല്ലാ കലാകാരൻമാരെയും കലാകാരന്മാരെയും ഇവിടെ സ്വാഗതം ചെയ്യുന്നു. ചെറുപട്ടണങ്ങളിൽനിന്നും വിദൂര പ്രദേശങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾക്കും അവരുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ ഇവിടെ അവസരം ലഭിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഷോകൾ ഇവിടെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ഉദ്ഘാടന വേളയിൽ നിത അംബാനി പറഞ്ഞു