പാലക്കാട് പ്രണയിനിയെ യുവാവ് പത്തുവർഷം വീടിനുള്ളിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ ഇന്ന് യുവതിയുടെ മൊഴിയെടുക്കും. പാലക്കാട് വിത്തനശ്ശേരിയിലെ വീട്ടിലെത്തിയാകും മൊഴി രേഖപ്പെടുത്തുക. സംഭവത്തിൽ നെന്മാറ പോലീസ് വനിതാ കമ്മീഷന്ഇന്ന് റിപ്പോർട്ട് നൽകും. യുവതി പത്തുവർഷവും റഹ്മാന്റെ വീട്ടിൽ കഴിഞ്ഞതിന് സാഹചര്യത്തെളിവുകളുടെ പിൻബലമുണ്ട് എന്നാണ് പോലീസിന്റെ വാദം. പ്രാഥമിക വിലയിരുത്തലിൽ യുവതി കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ടെന്നാണ് വനിതാകമ്മീഷൻ നിഗമനം.

To advertise here,