ജനങ്ങൾക്കു മേൽ കുതിരകയറാനുള്ള സേനയല്ല CISF; ഐവിൻ ജിജോയുടേത് ക്രൂരമായ കൊലപാതകം - വി.ഡി.സതീശൻ
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിൻ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നത്. അതിന് ഉത്തരവാദികളായവർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താൻ വേണ്ടിയിട്ടുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും ആവർത്തിക്കാതിരിക്കാനായി ശ്രദ്ധിക്കണം. വിമാനത്താവളത്തിന് സംരക്ഷണം നൽകാൻ വേണ്ടി നിയോഗിക്കപ്പെട്ട സേനയാണ് സിഐഎസ്എഫ്, അല്ലാതെ ജനങ്ങളുടെ മേലെ കുതിരകയറാനുള്ളതല്ല. ഐവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളെല്ലാവരും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan reacts to Ivin Jijo's murder in Angamaly
Published: 16 May 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented