To advertise here,

ഉമാതോമസിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുള്ളതായി മന്ത്രി പി.രാജീവ് വ്യക്തമാക്കി. അതേസമയം സംഘാടകര്‍ക്കും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേ പാലാവരിവട്ടം പോലീസാണ് കേസെടുത്തു. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും രണ്ടായിരം രൂപ വീതം സംഘാടകർ വാങ്ങിയിരുന്നു.