ബെംഗുളുരു: വര്‍ക്ക്‌ഷോപ്പില്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ദേശീയപാത 66-ല്‍ കൊടേശ്വറിന് സമീപമുള്ള പഞ്ചര്‍കടയിലാണ് സംഭവം. മെക്കാനിക്കായ അബ്ദുള്‍ റസീദി (19)നാണ് പരിക്കേറ്റത്. 

To advertise here,

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൂള്‍ ബസിന്റെ പഞ്ചര്‍ ഒട്ടിച്ച് കാറ്റ് നിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ടയര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ യുവാവ് മുകളിലേക്കുയര്‍ന്നശേഷം തെറിച്ച് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.