പോത്താനിക്കാട്: കോതമംഗലത്തിനു സമീപം പോത്താനിക്കാട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി താത്കാലികമായി നിര്‍മിച്ച ഗാലറി തകര്‍ന്നുവീണ് ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. രാത്രി ഫൈനല്‍ മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രാത്രി പത്തുമണിയോടെയാണ് അപകടം. ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ഗാലറിയാണ് തകര്‍ന്നത്. ഫൈനല്‍ മത്സരം കാണുന്നതിന് കൂടുതല്‍ പേര്‍ ഗാലറിയില്‍ കയറിയതാണ് ഗാലറി തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

To advertise here,

Inshorts | 25 Injured as Football Gallery Collapses in Pothanikkad