പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രിക്ക് ചെളിയേറ്. തമിഴ്നാട് കാബിനറ്റ് മിനിസ്റ്റർ കെ.പൊൻമുടിയെയാണ് നാട്ടുകാർ ചെളി വാരി എറിഞ്ഞത്. തിരുച്ചിറപ്പള്ളി-ചെന്നൈ റോഡ് പ്രദേശത്തെ ഇരുവേൽപ്പട്ടുവിലാണ് സംഭവം. തങ്ങളുടെ ആശങ്കകൾ ശരിയായി പരിഹരിക്കുന്നതിൽ പൊൻമുടി പരാജയപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചു. ദുരന്തസ്ഥലത്തെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ലെന്നും അവർ ആക്ഷേപം ഉന്നയിച്ചു. പ്രതിഷേധം നടക്കുമ്പോൾ മന്ത്രിക്കൊപ്പം മകനും പോലീസുമുണ്ടായിരുന്നു

To advertise here,