തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയതിനാണ് തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ച് എല്‍. മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പി. വെട്രിവേല്‍ യാത്ര നടത്തിയത്. 

To advertise here,

യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും പ്രശ്‌നമില്ല മുരുകന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി യാത്ര ആരംഭിച്ചത്. ഒരു ഭക്തന്‍ എന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന്‍ പറഞ്ഞു.