കയാക്കിങ്ങിനിറങ്ങിയ യുവാവിനെ കൂറ്റന്‍ തിമിംഗലം വിഴുങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്ന ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗിലത്തിന്റെ വായ്ക്കുള്ളില്‍ യുവാവ് ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, ഉടന്‍ തന്നെ തിമിംഗലം യുവാവിനെ പുറത്തേക്ക് തുപ്പുകയും ചെയ്തു. ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അഡ്രിയാന്‍ സിമാന്‍കാസ് എന്ന 24-കാരനാണ് തിമിംഗലത്തിന്റെ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മറ്റൊരു കയാക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ പിതാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം.

To advertise here,