കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ വീണ്ടും എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷം. കോളേജ് യൂണിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ കാണാന്‍ എത്തിയ യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ ഗോപികയ്ക്ക് കെ.എസ്.യു അക്രമത്തില്‍ പരിക്കേറ്റു. ഗോപികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സച്ചിന് ദേവ് എംഎല്‍എ പങ്കെടുക്കുന്ന കോളേജ് യൂണിയന് ഉദ്ഘാടന വേദിയിലേക്കും കെ.എസ് യു പ്രവര്‍ത്തകര്‍ ഉപരോധവുമായി എത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാത്രി കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ബുധനാഴ്ച രാത്രി
ക്യാമ്പസില്‍ ഇരിക്കുകയായിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അമല്‍ ജോസഫിനെയാണ് മര്‍ദ്ദിച്ചത്.
എസ്എഫ്ഐ യൂണിയന് ജനറല്‍ സെക്രട്ടറി ഹൃതിക്കിന്റെയും ആസിഫിന്റെയും നേതൃത്വത്തിലാണ് മര്‍ദ്ദനം എന്നായിരുന്നു ആരോപണം. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.
Content Highlights: sfi ksu clash at Kozhikode law college
Published: 12 Dec 2024, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented