കോട്ടയംകാര്‍ക്ക് പുതുവത്സര സമ്മാനമായി റെയില്‍വേസ്റ്റേഷന്‍ രണ്ടാംകവാടം പണി പുരോഗമിക്കുന്നു. സ്‌റ്റേഷന്റെ നാഗമ്പടം ഭാഗത്തുള്ള രണ്ടാംകവാടത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ തുറക്കുന്നതോടെ ഈ ഭാഗത്തും നിരവധി സൗകര്യങ്ങളൊരുങ്ങും. എം.സി. റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തുന്നവര്‍ക്ക് ആയിരിക്കും ഇത് കൂടുതല്‍ സൗകര്യമാകുക. 

To advertise here,

നാഗമ്പടത്ത് ഗുഡ്‌സ് ഷെഡ് റോഡ് തുടങ്ങുന്ന ഭാഗത്ത് നിലവിലുള്ള നടപ്പാലത്തിന് സമീപമാണ് രണ്ടാമത്തെ കവാടം. ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം, 100 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം എന്നിവ കൂടാതെ എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ബ്രിഡ്ജും മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാകും.