അഫ്ഗാനിസ്താന് ലോകകപ്പ് നേടിയ ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു നാലു വര്‍ഷം മുമ്പുള്ള റാഷിദ് ഖാന്റെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിനൊന്നും കാക്കാതെ താരം വിവാഹിതനായിരിക്കുകയാണ്. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലില്‍വെച്ച് ഒക്ടോബര്‍ മൂന്നാം തീയതിയായിരുന്നു വിവാഹം. പഷ്ത്തുണ്‍ ആചാരപ്രകാരമാണ് 26-കാരനായ റാഷിദ് വിവാഹിതനായത്. കണ്ണഞ്ചിപ്പിക്കുന്ന വിവാഹ വേദിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അഫ്ഗാന് ടീമിലെ റാഷിദിന്റെ മിക്ക സഹതാരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ച റാഷിദിനൊപ്പമുള്ള സഹതാരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍ വിവാഹിതരായി. വിവാഹം നടന്ന ഇംപീരിയല്‍ കോണ്ടിനെന്റല് ഹോട്ടലിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
Content Highlights: Afghan cricketer Rashid Khan, known for his bowling prowess, has married in a lavish ceremony
Published: 04 Oct 2024, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented