മനില: ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

To advertise here,

ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശത്തെ ജനങ്ങളോട് ഉയര്‍ന്ന മേഖലകളിലേക്കോ ഉള്‍മേഖലകളിലേക്കോ മാറാനാണ് നിര്‍ദേശം. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റ്‌റര്‍ മുന്നറിയിപ്പ് നല്‍കി്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 186 മൈലുകള്‍ അകലെ വരെ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുണ്ട്.

അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. എന്നാല്‍ ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

 

inshort-A powerful 7.6-magnitude earthquake hit the Philippines, with the epicenter near Mindanao.Authorities issued a tsunami warning, urging residents in coastal areas to move to higher ground.