തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന്നിറക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നള്ളത്തിന് ഇറക്കാനാണ് അനുമതി. ആഴ്ചയില്‍ രണ്ട് പരിപാടികള്‍ക്ക് ആനയെ പങ്കെടുപ്പിക്കാം. നാല് പാപ്പാന്മാരുടെയും മേല്‍നോട്ടം ഉണ്ടാകണം. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങള്‍ക്കിറക്കുക

To advertise here,

നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം  തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് അനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുന്നത്.