താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കുന്നതോടെ പന്തീരാങ്കാവ് യു.എ.പി.എ. കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ ഒന്നാം പ്രതിയായ അലന്റെ പങ്ക് താരതമ്യേന കുറവെന്നാണ് എന്‍.ഐ.എ. വിലയിരുത്തല്‍. 

To advertise here,

അലനെ ഒഴിവാക്കി താഹയിലേക്ക് ഉന്നമിടുമ്പോള്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന കേസുമായി ബന്ധപ്പെടുത്തിയാണ് എന്‍.ഐ.എ. മുന്നോട്ട് പോകുന്നത്. 

അറസ്റ്റ് ചെയ്യുമ്പോള്‍ വിളിച്ച മുദ്രാവാക്യമാണ് താഹയ്‌ക്കെതിരെയുള്ള എന്‍.ഐ.എ.യുടെ മുഖ്യ തെളിവ്. മാവോയിസ്റ്റ് പുസ്തകങ്ങളും മറ്റും ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.