പതിനാറ് ദിനങ്ങള്‍ നീണ്ട നീലംപേരൂര്‍ പൂരം പടയണിയുടെ സമാപനത്തിന് വേണ്ടി ഭക്തരുടെ തോളിലേറി പുത്തനന്നങ്ങള്‍ തിരുനടസമര്‍പ്പണത്തിനായി എത്തിയപ്പോള്‍ ആവേശം ആകാശത്തോളമുയരത്തിലെത്തി. ആര്‍പ്പുവിളികളുടെയും ആരവത്തിന്റെയും നിറപ്പകിട്ടില്‍ പൂരരാവ് നീലംപേരൂരിന്റെ മനസ്സുകളിലേക്ക് പെയ്തിറങ്ങി. പൂരത്തിന് മാറ്റുകൂട്ടുന്ന കോലങ്ങളും പുത്തനന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണികള്‍ വിശ്രമമില്ലാതെ 12 മണിക്കൂറിലധികം പണിയെടുത്താണ് ഗ്രാമവാസികള്‍ പൂര്‍ത്തിയാക്കിയത്.
രാത്രി ഒന്നരയോടെ പടയണിഗ്രാമത്തിന്റെ സമര്‍പ്പണവും സുകൃതവുമായ അഞ്ചേകാലടിയുടെ രണ്ട് വല്യന്നങ്ങളും ആറേകാലടിയുടെ വല്യന്നവും പടയണിക്കളത്തിലെത്തിയത്. അഞ്ചുവര്‍ണങ്ങളുടെ അപൂര്‍വസംഗമമാണ് വല്യന്നങ്ങളില്‍ ദൃശ്യമായത്. ആര്‍പ്പുവിളികളോടെയാണ് പടയണിയുടെ ദൃശ്യസംസ്‌കാരത്തെ ആകാശത്തോളമുയര്‍ത്തിയ വല്യന്നത്തെ ഭക്തര്‍ വരവേറ്റത്. പുലര്‍ച്ചെയോടെ നടന്ന എഴുന്നള്ളിപ്പിനുശേഷം അരിയും തിരിയും വച്ച് ഈ വര്‍ഷത്തെ പടയണിരാവുകള്‍ക്ക് ഗ്രാമം വിടചൊല്ലി. മഠത്തില്‍ കൃഷ്ണവിലാസത്തില്‍ ഗോപകുമാറാണ് ഇക്കുറി അരിയും തിരിയും വച്ചത്.
Content Highlights: Neelamperoor Padayni last day celebrations
Published: 15 Sept 2023, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented