ആലത്തൂര്‍ ദേശീയപാതയ്ക്ക് കുറുകേ സ്വാതി ജങ്ഷന് സമീപം അഴുക്കുചാല്‍ നിര്‍മിക്കാനെടുത്ത ചാലില്‍ പാചക വാതകവുമായി വന്ന വലിയ ടാങ്കര്‍ ലോറി കുടുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് കേടായി നിന്ന ലോറി ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റി നിര്‍ത്തിയ ഭാഗത്തുനിന്ന് തനിയെ ഉരുണ്ട് മൂന്ന് മണിയോടെ ക്യാബിന്‍ ഭാഗം ചാലില്‍ കുത്തി നില്‍ക്കുകയായിരുന്നു. പാചക വാതക  ചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ അപകടസാധ്യത ഒഴിവായി. ചാല്‍ നിര്‍മാണത്തിനായി നേരത്തേ തന്നെ ഗതാഗതം തിരിച്ച് വിട്ടിരുന്നതിനാല്‍ ഗതാഗത തടസ്സം ഉണ്ടായില്ല. വൈകീട്ടോടെ ടാങ്കര്‍ വലിച്ചു കയറ്റി. കൊച്ചി റിഫൈനറിയില്‍ നിന്ന് കോയമ്പത്തൂര്‍ ഗോഡൗണിലേക്ക് പോകുകയായിരുന്നു ലോറി. ആലത്തൂര്‍ അഗ്‌നിരക്ഷാസേന, പോലീസ്, ഹൈവേ പോലീസ്, ദേശീയ പാത അതോറിറ്റി, ഭാരത് പെട്രോളിയം അധികാരികള്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തിയിരുന്നു. 

To advertise here,