ലചായ്ക്കാൻ സുരക്ഷിതമായ ഒരിടം സ്വപ്നം കണ്ട് ലൈഫ് മിഷൻ ഫ്‌ളാറ്റുകളിലേക്ക് മാറിയ സാധാരണക്കാരായ ജനങ്ങൾ ഇന്ന് കഴിയുന്നത് നരകതുല്യമായ സാഹചര്യത്തിലാണ്. മുണ്ടംവേലി പി ആന്റ് ടി കോളനിയിൽ നിന്ന് 2024 ജനുവരി 31-ന് 'സന്തോഷഭവൻ' എന്ന് പേരിട്ട ഈ ഫ്‌ളാറ്റുകളിലേക്ക് മാറിയ കുടുംബങ്ങൾ, കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങൾ ചെന്നകപ്പെട്ട ചതിക്കുഴി തിരിച്ചറിഞ്ഞു. ഫെബ്രുവരി 14-ലെ ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയ ഈ കെട്ടിടങ്ങൾ ഇന്ന് ഒരു ജനതയുടെ ആത്മവിശ്വാസത്തെയും വരുംതലമുറയുടെ ആരോഗ്യത്തെയും തകർക്കുന്ന കാഴ്ചയാണ് കാണുന്നത്.

To advertise here,