തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ രാജിവെക്കില്ലെന്ന് ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. രാജിയെന്നത് പ്രതിപക്ഷത്തിന്റെ ബാലിശമായ ആവശ്യമാണ്. അതിലൊന്നും യാതൊരു പേടിയോ ആശങ്കയോ ഇല്ലെന്നും കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം സ്ഥാനത്ത് തുടരുമെന്നും ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'നഗരസഭ മേയറോ ഡെപ്യൂട്ടിമേയറോ കൗൺസിലർമാരോ നഗരസഭയുടെ പണം വെട്ടിച്ചെന്ന് പറയാൻ തയ്യാറായാൽ അതിനെ നിയമപരമായി ഞങ്ങൾ നേരിടും. ഇക്കാര്യത്തിൽ സംശയം വേണ്ട, ഞാൻ വെല്ലുവിളിക്കുന്നു'- മേയർ പറഞ്ഞു. 

To advertise here,

അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. മേയറുടെ ഓഫീസിൽ ഉൾപ്പെടെ പരിശോധന നടത്താം. മൊബൈൽ ഫോൺ ഉൾപ്പെടെ അന്വേഷണ സംഘത്തിന് നൽകാനും തയ്യാറാണ്. കേസിൽ ഹെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും മേയറുടെ ഭാഗം കൂടി കേൾക്കണമെന്ന് കോടതി പറഞ്ഞതിൽ സന്തോഷമെന്നും ആര്യ പറഞ്ഞു. കോടതി പറയുന്ന ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നും മേയർ വ്യക്തമാക്കി.