തിരുവനന്തപുരത്ത് കുളിക്കടവിന് സമീപമെത്തിയ രാജവെമ്പാലയെ പിടികൂടി
ആര്യനാട് : കുളിക്കടവിന് സമീപം പാറപ്പുറത്ത് വിശ്രമത്തിൽ ആയിരുന്ന കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ആർആർടി അംഗം ജി.എസ്.റോഷ്നി എത്തി പിടികൂടി. വനംവകുപ്പ് ആര്യനാട് പാലോട് സെഷൻ പേപ്പാറയിലേക്ക് പോകുന്ന വഴി അഞ്ചുമരുതുംമൂട് കുളിക്കടവിന് സമീപത്തെ പാറയിലാണ് രാജവെമ്പാലയെ കണ്ടത്. 18 അടിയോളം നീളവും 20 കിലോയിൽ അധികം ഭാരവും ഉള്ള പൂർണ വളർച്ചയെത്തിയ പാമ്പായിരുന്നു ഇത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് പിടികൂടിയത്. ഇതിനെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. മൂർഖൻ, പെരുമ്പാമ്പ് ഉൾപ്പെടെ ആയിരത്തോളം പാമ്പുകളെ റെസ്ക് ചെയ്ത റോഷ്നി ആദ്യമായിട്ടാണ് ഒരു രാജവെമ്പാലയെ പിടികൂടുന്നത്.
Content Highlights: Forest officer G.S. Roshni caught a huge 18-foot-long king cobra near Aaryad
Published: 07 Jul 2025, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented