News Snacks @6 | പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം
1.പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്.
2.പ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജനയ്ക്ക് അംഗീകാരം നല്‍കി, കാര്‍ഷിക ജില്ലകളുടെ വികസനത്തിന് 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. നിലവിലുള്ള 36 പദ്ധതികള്‍ സംയോജിപ്പിച്ച് 100 ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.
3.ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്സ് വോറിയര്‍ പദ്ധതി പൂര്‍ണതയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യത്തെ പരീക്ഷണ പറക്കല്‍ 2026-ല്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
4.തിരുവാതുക്കല്‍ ഇരട്ട കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏകപ്രതി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം.കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. ഇക്കൊല്ലം ഏപ്രില്‍ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാര്‍ ഭാര്യ മീര എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
INSHORT-Breaking Kerala news: Nipah virus case confirmed, PM approves farming scheme, India`s unmanned fighter jet nearing completion, Thiruvattukal double murder case chargesheet filed.
Content Highlights: Kerala News: Nipah, Farming Scheme, Fighter Jet, Double Murder Case Updates
Published: 16 Jul 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented