To advertise here,

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും കോട്ടയം സെഷൻസ് കോടതി വിധിച്ചത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.