ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ പണമിടപാട് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്. ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ പരിശോധന ഇന്നും തുടരും. 

To advertise here,

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് സഹായമായി സ്വീകരിച്ച് വരുന്നത്. ഇതിന്റെ യഥാര്‍ത്ഥ കണക്ക് മറച്ചുവയ്ക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 

ചര്‍ച്ച് സംസ്ഥാനത്ത് പല ഭാഗത്തും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും സമീപകാലത്തായി നിരവധി സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് ഇതേപറ്റി അന്വേഷണം ആരംഭിച്ചത്.