സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വീടുകളിലും സിനിമാ നിർമാണ കമ്പനികളിലും നടത്തുന്ന ഐ.ടി റെയ്ഡിൽ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായനികുതിവകുപ്പ്. അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ് മുന്നൂറു കോടിയിലിധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. താപ്സി പന്നുവിന്റെ പക്കൽ നിന്ന് അഞ്ചുകോടിയിലധികം രൂപയുടെ അനധികൃത പണമിടപാടു രേഖകൾ കണ്ടെടുത്തുവെന്നും ആദായനികുതി വകുപ്പ്. സിനിമാ സംവിധായകരും ഓഹരി ഉടമകളുമായി നടത്തിയ ഇടപാടുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. മുംബൈ, പൂനെ, ഡൽഹി, ഹൈദരാബാദ് തുടങ്ങി ഇരുപത്തിയെട്ടു സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തുന്നത്.
Published: 05 Mar 2021, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented