വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലേ നിരോധനം പിന്‍വലിച്ച് ഇറാന്‍. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്‌പേസ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. രണ്ടുകൊല്ലത്തിനു ശേഷമാണ് നിരോധനം പിന്‍വലിക്കുന്നത്. ഇന്‍സ്റ്റഗ്രാമിനും ടെലഗ്രാമിനും ശേഷം ഇറാനിലെ എറ്റവും പോപ്പുലറായ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ്. 2022-ല്‍, ഡ്രസ് കോഡ് പാലിക്കാത്തതിന് രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ ഉയര്‍ന്ന പ്രതിഷേധമായിരുന്നു വാട്ട്‌സാപ്പ്, ഗൂഗിള്‍ പ്ലേ നിരോധനത്തില്‍ കലാശിച്ചത്

To advertise here,