21 വര്‍ഷത്തിനിപ്പുറം ഇന്ത്യക്ക് വിശ്വസുന്ദരിപട്ടം. സുസ്മിത സെന്നിനും ലാറദത്തിനും ശേഷം വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്. ഇന്ത്യന്‍ മോഡലും പഞ്ചാബി നടിയുമാണ് ഹര്‍നാസ് സന്ധു

To advertise here,

രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മതി സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയത്.പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.