
അരുമയോടെ സ്‌നേഹിച്ച വളര്‍ത്തുമൃഗങ്ങള്‍ മരിച്ചാല്‍ അവയ്ക്ക് വിശ്വാസപ്രകാരമുള്ള അന്തിമയാത്ര നല്‍കുന്നവരുണ്ട്. പക്ഷെ ഏറെക്കാലം ഉപയോഗിച്ച വാഹനം ഉപയോഗ ശൂന്യമായാല്‍ പൊളിച്ച് വില്‍ക്കുകയോ അല്ലെങ്കില്‍ മാറ്റി പുതിയത് വാങ്ങുകയോ ആണ് സാധാരണ ചെയ്യുക. ഗുജറാത്തിലെ അമ്രേലിയിലെ കര്‍ഷക കുടുംബം വ്യത്യസ്തമായാണ് ചിന്തിച്ചത്. 15 വര്‍ഷമായി കുടുംബത്തിന്റെ യാത്രകള്‍ക്ക് വേണ്ടി ഉപയോഗിച്ച കാറിന് മണ്ണില്‍ അന്ത്യവിശ്രമമൊരുക്കുകയാണ് ഇവര്‍ ചെയ്തത്.
കുടുംബത്തിന് ഐശ്വര്യം കൊണ്ടുവന്ന വാഹനമായാണ് കര്‍ഷകനായ സഞ്ജയ് പൊള്‍റ കാറിനെ വിശേഷിപ്പിച്ചത്. ആളുകള്‍ മരിക്കുമ്പോള്‍ നാട്ടില്‍ ചെയ്യുന്ന ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ എല്ലാം നടത്തിയാണ് കാറിനെ അടക്കം ചെയ്തത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് ഓര്‍മയ്ക്കായി മരം നടുമെന്നാണ് സഞ്ജയ് പറയുന്നത്.
Content Highlights: The family held a ceremony with the village, planting trees at the site to commemorate their fortune
Published: 09 Nov 2024, 08:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented