ഇടുക്കി: കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിലായ വ്യാപാര മേഖലകളില്‍ ഒന്നാണ് ചെരുപ്പ് വിപണി. രണ്ട് പ്രധാന സീസണുകള്‍ നഷ്ടപ്പെട്ട വിപണി ഇനി എന്ന് കരകയറുമെന്ന ആശങ്കയിലാണ്. സ്‌കൂള്‍ സീസണ്‍ മുന്നില്‍ കണ്ട് നിര്‍മ്മിച്ച സ്റ്റോക്ക് നഷ്ടമാകുമോ എന്ന ആശങ്കയും ചെരിപ്പ് നിര്‍മ്മാതാക്കള്‍ക്കുണ്ട്. 

To advertise here,

തുടര്‍ച്ചയായി പ്രവര്‍ത്തിക്കാത്തതു മൂലം കോടിക്കണക്കിന് രൂപ വിലയുള്ള യന്ത്രങ്ങള്‍ പലതും തകരാറിലായി. ഇപ്പോള്‍ നിര്‍മിച്ച് സൂക്ഷിച്ചിരിക്കുന്ന മോഡലുകള്‍ മുന്നോട്ട് കേരള വിപണി സ്വീകരിക്കുമോ എന്ന ആശങ്കയും ഉണ്ട്.