ജയില്‍ ചാടിയ ഗോവിന്ദച്ചാമി സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. തളാപ്പ് പരിസരത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്നാണ് ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. സാഹസികമായി ഇയാളെ പിടികൂടുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് മാത്രമാണ് ലഭിച്ചത്.

To advertise here,

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ച മതില്‍ചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചിലാണ് നടത്തിയത്‌. തളാപ്പ് പരിസരത്ത് വച്ച്  കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകള്‍ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.