കോവിഡ് മൂന്നാം തരം​ഗം വൈകുമെന്ന് ഐ.സി.എം.ആർ. രണ്ടാം തരം​ഗത്തേ പോലെ മൂന്നാം തരം​ഗം ​ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ ആറോ എട്ടോ മാസം വൈകുമെന്നാണ് നി​ഗമനം. ഡെൽറ്റാ പ്ലസ് വകഭേദം മൂന്നാം തരം​ഗത്തിന്റെ സൂചനയായി വിലയിരുത്താനാകില്ലെന്ന് കോവിഡ് ദൗത്യസംഘത്തലവൻ ഡോ. എം.കെ. അറോറ അറിയിച്ചു.

To advertise here,

കോവിഡ് വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരകാര്യ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ഇന്ന് യോ​ഗം ചേരും. കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ കമ്മിറ്റിയാണ് യോ​ഗം ചേരുന്നത്. വാക്സിൻ വിതരണ പുരോ​ഗതി, കോവിഡ് മരണ കണക്കിലെ പൊരുത്തക്കേട് എന്നിവ സമിതി പരിശോധിക്കും. കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രിയെ നേരത്തെ യോ​ഗം പ്രശംസിച്ചിരുന്നു.