രണ്ടാം തരം​ഗത്തോടെ ഒന്നരമാസംകൊണ്ട് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ഇരട്ടിയായി. കഴിഞ്ഞദിവസം ആകെ മരണസംഖ്യ 10000 കടന്നപ്പോൾ മരണനിരക്കും വർധിച്ചു. ജില്ലാ തലത്തിൽ കോവിഡ് മരണനിരക്ക് നിർണയിക്കാൻ ആരോ​ഗ്യവകുപ്പ് പുതിയ മാർ​ഗരേഖയിറക്കും. കോവിഡ് ഒന്നാം തരം​ഗത്തിൽ മരണസംഖ്യ ഇരട്ടിക്കാൻ നാലുമാസത്തോളം എടുത്തെങ്കിൽ രണ്ടാം തരം​ഗത്തോടെ ഇടവേള ഒന്നരമാസമായി കുറഞ്ഞു.

To advertise here,

രണ്ടാം തരം​ഗം ആരംഭിച്ച കഴിഞ്ഞ മാർച്ച് 15 വരെ 4407 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 21-ന് മരണം അയ്യായിരമായി. കഴിഞ്ഞദിവസം മരണം 10000 ആയി. 47 ദിവസത്തിനിടെ മരണം ഇരട്ടിയായി. ഈ ഒരാഴ്ചയ്ക്കിടെ നാലുതവണയാണ് പ്രതിദിന മരണം 200 കവിഞ്ഞത്. ആറുദിവസംകൊണ്ട് മരണം അയ്യായിരത്തിലേറെയായി.