മനഃപൂർവ്വം വ്യക്തിവിരോധം തീർക്കാൻ ക്ഷണിക്കപ്പെടാത്ത യോഗത്തിൽ വന്ന് അപമാനിച്ചു;കൊലപാതകത്തിന് തുല്യം'
കണ്ണൂരിൽ നിന്നും വരുന്ന വാർത്ത ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രതിപക്ഷേ നേതാവ് വി.ഡി. സതീശൻ. തിങ്കളാഴ്ച ട്രാൻസ്ഫറായ കണ്ണൂർ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിന് അപമാനകരമായ പരാമർശം നടത്തുകയും അദ്ദേഹം അഴിമതിക്കാരനാണെന്ന് സൂചിപ്പിക്കുകയും ചെയ്ത്, ക്ഷണിക്കപ്പെടാത്തൊരു യോഗത്തിൽ വന്ന് എ.ഡി.എമ്മിനെ അപമാനിക്കുകയാണ്
കണ്ണൂർ ജില്ലാ പ്രസിഡന്റ് ചെയ്തത്. യഥാർഥത്തിൽ ഒരു കൊലപാതകത്തിന് തുല്യമായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. ഒരു സിപിഎം കുടുംബത്തിൽപ്പെട്ട ആളാണ്. അദ്ദേഹമൊരു അഴിമതിക്കാരനാണെന്ന് മറ്റൊരു സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് പോലും അഭിപ്രായമില്ല. മനഃപൂർവ്വം വ്യക്തിവിരോധം തീർക്കാൻ ക്ഷണിക്കപ്പെടാത്തൊരു യാത്രയയപ്പ് സമ്മേളനത്തിൽ വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അപമാനിച്ചതിന്റെ ഫലമായാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചത്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ആരെയും അപമാനിക്കാമെന്ന് വരുന്നത് കേരളത്തിലൊട്ടും ഭൂഷണമല്ല. മുകളിൽ കാണിക്കുന്ന അതേ കാര്യങ്ങളാണ് താഴെയും ഉണ്ടാകുന്നത്. ഈ ഭരണത്തിന്റെ അഹങ്കാരവും ധിക്കാരവും അതിന്റെയൊരു പ്രതിഫലനവുമാണിത്. അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയായ ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമന്നും അദ്ദേഹം പറഞ്ഞു.
Inshort: Congress leader criticizes the alleged humiliation of Kannur ADM Naveen Babu at a farewell function, calling it a `shocking` incident and demanding an investigation.
Content Highlights: Congress Leader Condemns `Humiliating` Treatment of ADM in Kannur
Published: 15 Oct 2024, 02:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented