100 ശതമാനം ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്. 2025 ജനുവരി 26ന്  ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ റിട്ട. ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്തായി ചിറക്കടവിനെ പ്രഖ്യാപിച്ചത്.

To advertise here,

2024 - 25 സാമ്പത്തിക വർഷത്തിലാണ് സമ്പൂർണ്ണ ഭരണഘടന സാക്ഷരത യജ്ഞം ആരംഭിക്കുന്നത്. പഞ്ചായത്തിലെ പത്തു വയസ്സിനു മുകളിലുള്ള എല്ലാ ആളുകൾക്കും ഭരണഘടന പരമായ അപബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. കൊട്ടാരക്കരയിലെ കില (Kerala institute of Local Administration) യുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയത്. ആദ്യം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള 23 പേരെ തിരഞ്ഞെടുത്ത് കിലയിൽ പരിശീലനം നൽകി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള 23 പേരെ തിരഞ്ഞെടുത്ത് KILA യിൽ മൂന്നുദിവസത്തെ പരിശീലനം നൽകി. സെനറ്റര്‍മാരെന്ന് വിളിക്കുന്ന ഇവര്‍ പഞ്ചായത്തിലെ വ്യത്യസ്തമായ കൂട്ടായ്മകളിൽ ക്ലാസുകൾ എടുത്തു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 9000 ത്തോളം വീടുകളിൽ ഭരണഘടന പുസ്തകം വിതരണം ചെയ്യുകയും ഭരണഘടനയുടെ ആമുഖം കലണ്ടർ രൂപത്തിൽ നൽകുകയും ചെയ്തു. തുടർന്ന് KILA തയ്യാറാക്കിയ ചോദ്യക്കടലാസ് വീടുകളിൽ എത്തിച്ചു നൽകി.
പത്ത് വയസ്സിന് മുകളിലുള്ളവരെല്ലാം പരീക്ഷ എഴുതുകയും പരീക്ഷാഫലം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് കിലയുടെ ഭാരവാഹികള്‍ എത്തി സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചത്‌