Video | സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാറോടിച്ച് കയറ്റി കുട്ടികള്‍ക്ക് നേരേ ഡ്രൈവറുടെ പരാക്രമം
കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാറോടിച്ച് കയറ്റി കുട്ടികള്‍ക്ക് നേരേ ഡ്രൈവറുടെ പരാക്രമം. പേരാമ്പ്ര കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബുധനാഴ്ച രാവിലെ കുട്ടികള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കുട്ടികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ അപകടകരമായ രീതിയില്‍ കുട്ടികള്‍ക്ക് നേരെ വാഹനമോടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വണ്ടിയോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി.
Content Highlights: car drives into school ground children
Published: 05 Nov 2025, 06:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented