സംസ്ഥാനത്ത് ഹെലി ടൂറിസം നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലി ടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
എല്ലാ വശങ്ങളും പരിശോധിച്ചാണ് നയത്തിന് അംഗീകാരം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. 14 ജില്ലകളിലേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തും.
പ്രതിസന്ധി ഘട്ടങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തും. ആദ്യഘട്ടത്തില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ, പിന്നീട് കേരളത്തിലുടനീളം വ്യാപിപ്പിക്കമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Content Highlights: Cabinet approves heli tourism policy in kerala
Published: 04 Dec 2024, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented