തമിഴ്‌നാട്ടില്‍ മതവികാരം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പിന് മുന്നോടിയായി വെട്രിവേല്‍ യാത്ര സംഘടിപ്പിക്കുന്നു. 

To advertise here,

മഹാഭൂരിപക്ഷം തമിഴരുടെയും ആരാധനാ മൂര്‍ത്തിയായ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മാസം നീളുന്ന യാത്രയ്ക്കാണ് ബി.ജെ.പി. പദ്ധതിയിടുന്നത്. 

യാത്രയ്ക്ക് നവംബര്‍ 6-ന് തുടക്കമാവും. ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് എല്‍. മുരുഗന്റെ നേതൃത്വത്തിലാണ് ജാഥ നടത്തുക.