ലക്ഷദ്വീപുമായി ബന്ധപ്പെട്ട്  പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്നും  അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് ചെയ്തതെന്നും എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി  ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷദ്വീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

To advertise here,

ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.