പോലീസ് നിയമഭേദഗതി എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഘടകകക്ഷികള്‍ക്ക് അമര്‍ഷം. പ്രധാന വിഷയങ്ങളില്‍ സിപിഐയുമായി സാധാരണ ചര്‍ച്ച നടക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടായില്ല.

To advertise here,

സിപിഎമ്മിലും ഈ വിഷയം ചര്‍ച്ചയായില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം അഞ്ച് മാസം ശേഷിക്കെ എന്തിനായിരുന്നു ഇങ്ങനെ ഒരു നിയമമെന്നാണ് എല്‍.ഡി.എഫിലെ ഘടകക്ഷികളുടെ ചോദ്യം.

ഇടതുമുന്നണിയില്‍ ആലോചിച്ചാല്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞാണ് ഏകപക്ഷീയമായി നിയമം കൊണ്ട് വന്നത്. മന്ത്രിസഭയിലും പോലീസ് ഭേദഗതി നിയമം ചര്‍ച്ച ചെയ്തില്ല.