മാന്നാനം കെ.ഇ കോളേജില്‍ ഭിന്നശേഷി കുട്ടികളെ ചേര്‍ത്തുപിടിച്ച് അവര്‍ക്കൊപ്പം പാട്ടുപാടി ഗായികയും നടിയുമായ അഭയ ഹിരണ്‍മയി. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.... എന്ന ഗാനമാണ് അഭയ കുട്ടികള്‍ക്ക് മുന്നില്‍ ആലപിച്ചത്‌. കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി കലോത്സവത്തിനെത്തിയതായിരുന്നു അഭയ. ആദ്യം സ്‌റ്റേജില്‍നിന്ന് പാട്ടുപാടി തുടങ്ങിയ അഭയ പിന്നീട് സദസ്സിലേക്കിറങ്ങി കുട്ടികളെ മൈക്കില്‍ പാടിപ്പിക്കാന്‍ നോക്കുന്നതും അവരില്‍ ഒരാളെ ചേര്‍ത്തുപിടിച്ച് പാടുന്നതും വീഡിയോയില്‍ കാണാം.  

To advertise here,